ടീം കോഡിനേറ്റര്‍ ഇസ്മാഈല്‍ ഓവുങ്ങല്‍, മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് കരിങ്കപ്പാറ, ഇസഹാഖ് താനൂര്‍, അബ്ദുല്‍ കരീം താനാളൂര്‍, ജുനൈദ്, ടീം അംഗങ്ങളായ കബീര്‍ തലക്കടത്തൂര്‍ അല്‍ത്താഫ് തലക്കടത്തൂര്‍ സലീം താനാളൂര്‍ ഇസ്മായില്‍ പൊന്മുണ്ടം ജംഷീദ് തലക്കടത്തൂര്‍, ഇസ്മായില്‍ താനാളൂര്‍, ശഫീഖ് അപ്പാട, ഹനീഫ കരിങ്കപ്പാറ, ഷുക്കൂര്‍ താനാളൂര്‍, സാദിഖ് വെള്ളച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലം സ്‌പോര്‍ട്‌സ് വിങ്ങിന് കീഴില്‍ രൂപീകൃതമായ ഫുട്‌ബോള്‍ ടീമിന്റെ പേര് റിയാദിന്റെ കളിക്കളങ്ങളില്‍ മുഴങ്ങി കേള്‍ക്കുമെന്ന് ടീം ക്യാപ്റ്റന്‍ മണ്‍സൂര്‍ സന്‍സിറ്റിയും ടീമിനെ കരുത്തുറ്റ രീതിയില്‍ ചിട്ടപെടുത്തുകയെന്ന കര്‍ത്തവ്യം കടമയായി കാണുന്നുവെന്ന് ടീം കോച്ച് റിയാസ് താനൂരും പറഞ്ഞു.


