വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ദേവിയുടെ ജന്മനക്ഷത്രം. ഹൈന്ദവ മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. ദേവീക്ഷേത്രങ്ങളിൽ 2019 ഡിസംബർ 10 ന് തൃക്കാർത്തിക മഹോത്സവമായി ആഘോഷിക്കുന്ന്. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തൃക്കാർത്തിക.
ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ദീപം തെളിയിക്കലും നടക്കും. സന്ധ്യയ്ക്കു് ഗൃഹത്തിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ് ദേവിയെ പൂജിക്കേണ്ടത്. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിയിക്കൽ. ഗൃഹത്തിൽ തൃക്കാർത്തിക ദിവസം ദീപം തെളിയിച്ചാൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതീഹ്യം.
ഗൃഹത്തിൽ ദീപം തെളിയിച്ചാൽ എല്ലാ ദർബാധകളം ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.തൃക്കാർത്തികയുടെ തലേ ദിവസം മുതൽ തന്നെ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വ്രതമെടുത്ത് ദേവീക്ഷേത്ര ദർശ്ശനം, ലളിതാസഹസ്രനാമജപം, ദേവീകീർത്തനം മുതലായവ നടത്തണം. വ്രതം കാർത്തിക കഴിഞ്ഞ് രോഹിണി നാളിലും അനുഷ്ടിക്കണം. ഇങ്ങനെ വ്രതം അനുഷ്ഠിച്ചാൽ ദേവിയുടെ അനുഗ്രഹം ലഭിച്ച് ദുരിതങ്ങൾ അകലു.
അഗ്നിനക്ഷത്രമാണ് കാർത്തിക.ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിൻെറയും പ്രതീകമാണ് അഗ്നി. നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നത് പൗർണ്ണാതിഥിയിലാണ്.കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്നത് തൃക്കാർത്തിക ദിവസമാണ്. തൃക്കാർത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.
ശ്രീ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടത് തുളസി കൊണ്ടുള്ള പൂജയാണ്. തുളസിയുടെ അവതാരം തൃക്കാർത്തികയിലായിരുന്ന്.താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ നിഗ്രഹിച്ച് വരുന്ന ശ്രീ പരമേശ്വരന് ദേവി ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതിനാലാണ് തൃക്കാർത്തിക ദിവസം ദീപോത്സവമായി ആചരിക്കുന്നു.
ശിവപുത്രനായി അവതരിച്ച ശ്രീ സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാദേവിമാരായിരുന്നു ആയതു കൊണ്ട് തൃക്കാർത്തിക ദിവസം ദീപം തെളിയിച്ചാൽ മഹാലക്ഷ്മിയുടെയും, ശ്രീ സുബ്രഹ്മണ്യന്റെയും, ശ്രീ പരമേശ്വരനെയും, ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
തമിഴകത്ത് തൃക്കാർത്തിക സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ആഘോഷമാണ്. ശരവണപ്പൊയ്കയിൽ പിറന്നുവീണ സുബ്രഹ്മണ്യനെ കൃത്തികമാർ എന്ന ആറ് അമ്മമാർ എടുത്തു വളർത്തിയതു മൂലം ആറുമുഖമുണ്ടായെന്നാണു വിശ്വാസം. ഈ അവസ്ഥയിൽ പാർവതീ ദേവി കുട്ടിയെ എടുത്തു ഒന്നാക്കിയപ്പോൾ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്ന്. ഇങ്ങനെ പാർവതി ദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാർത്തിക ദിവസമാണ് എന്നും ഐതിഹമുണ്ട്. അതിനാലാണ് തൃക്കാർത്തിക നാളിൽ സുബ്രഹ്മണ്യനെ പൂജിക്കുന്നത്.
ഈ ദിവസം ദേവിക്ക് നേദിക്കുവാൻ കിഴങ്ങുവർഗ്ഗങ്ങൾ ചേർത്ത കാർത്തികപ്പുഴുക്ക് ഉണ്ടാക്കുന്നു. കാർത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നതു. താമ്പാളത്തിൽ അരിമാവും, ശർക്കരയും, നല്ലെണ്ണയും ഞെവടിച്ചേർത്ത് ഒരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രിയിലെ അന്നത്തെ ഭക്ഷണം. തേങ്ങയും ഉപ്പോ മധുരമോ ചേർക്കാതെ പൂവരശിന്റെ ഇലയിൽ അടയുണ്ടാക്കി
സന്ധ്യയ്ക്കു നിവേദിക്കുന്ന ചടങ്ങു ചിലയിടങ്ങളിലുണ്ട്
കേരളത്തിലെ മിക്ക ദേവിക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്.
കുമാരനല്ലൂർ കാർത്യായനീ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ,ചക്കുളം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.
കുടുംബത്തിന്റെ ഐശ്വരത്തിന് ഏറെ പ്രധാനമാണ് തൃക്കാർത്തി വ്രതം മൂന്ന് ദിവസം ശരീര മന ശുദ്ധിയോടെ ചിട്ടകളാടെ വ്രതം നോറ്റാൽ ഫലസിദ്ധി ഉണ്ടാക്കും. കുടുംബത്തിൽ ഒത്തെരുമയുണ്ടാകാൻ, ദുരിതങ്ങൾമാറാൻ, കാര്യതടസം നീങ്ങാൻ തുടങ്ങി വിവിധ ഉദ്ദേശ്യങ്ങൾ ഈ വ്രതം കൊണ്ടുണ്ട്.
എല്ലാവരുടെ ഹൃദയത്തിലും സ്നേഹത്തിന്റെ ചിരാതുകൾ തെളിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് എവർക്കും മീഡിയ വിഷൻ ടീമിന്റെ തൃക്കാർത്തിക ആശംസകൾ !!!
കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം മീഡിയവിഷൻ ചാനൽ തത്സമയം സംപ്രേഷണം ചെയ്യുന്നു.
