ദുബായ് : ലോകം കൊറോണ വൈറസിന്റെ ഭീതിയിൽ നിൽക്കുമ്പോൾ പോലും സാമൂഹ്യ പ്രതിബന്ധത പ്രദർശിപ്പിച്ച്, രക്തദാനം മഹാദാനം എന്ന സന്ദേശം നൽകി യു.എ.ഇ ക്കൊപ്പം ചേർന്ന് നിന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി.മാതൃകയായി.
യു .എ.ഇ.ആരോഗ്യ മന്ത്രാലയം
സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അടിയന്തിര ഘട്ടത്തിൽ പ്രവാസി സമൂഹം അന്നം തരുന്ന ഈ നാടിനോട് ചെയ്യുന്ന പ്രതിബദ്ധതയുടെ പ്രതീകമായി മാറി.
നിർഭയത്തോടെ യു.എ.ഇ ആരോഗ്യ പരിരക്ഷാ രംഗത്ത് പ്രതിസന്ധിയിലും ഒരു കരുതലായി ഞങ്ങളും കൂടെയുണ്ടെന്ന സന്ദേശവുമായി ഒട്ടനവധി പേരാണ് രക്തദാന ക്യാമ്പിൽ പങ്കാളികളായത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ& റിസർച്ച് സെൻ്റർ മൊബൈൽ ബ്ലഡ് വിഭാഗത്തിനു വേണ്ടി നയിഫ് പോലീസ് വിഭാഗത്തിന്റെ സഹകരണത്തോടെ യാണ് ക്യാമ്പ് സജ്ജീകരിച്ചിരുന്നത്.
കോവിഡ് 19 വൈറസ് ഭീഷണിയെ തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശിച്ച പൂർണ്ണ ആരോഗ്യ സുരക്ഷാ സംവിധാനത്തോടു കൂടിയായിരുന്നു ക്യാമ്പ് ക്രമീകരിച്ചത്
ദുബൈ ദേര നൈഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന രക്തദാനം
ക്യാപ്റ്റൻ : മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൈഫ് പോലീസ് ഉദ്യോഗസ്ഥൻ അബ്ദുല്ല അഹ്‌മദ് അഹ്‍ലി കെഎംസിസി നേതാക്കളായ പി.കെ.അൻവർ നഹ, മുസ്തഫ തിരൂർ, ഒ.കെ. ഇബ്രാഹീം, കെ.പി.എ.സലാം, ആർ.ശുക്കൂർ, കെ എംസിസി മെഡിക്കൽ വിംഗ് നൂറുദ്ധീൻ കാഞ്ഞങ്ങാട്, മുഹമ്മദ് എ. കെ ഷാർജ അൻവർ Big 14 News, പി.വി.നാസർ, സലാം കന്യാപാടി, ടി.ആർ ഹനീഫ്, ബദറുദ്ദീൻ തറമ്മൽ ,മുജീബ് കോട്ടക്കൽ, ഷക്കീർ പാലത്തിങ്ങൽ, ഷിഹാബ് ഏറനാട്, അബ്ദുൾ സലാം പരി, ഇ.സാദിഖലി എന്നിവർ സംബന്ധിച്ചു.
സുബൈർ കുറ്റൂർ, ടി.പി.സൈതലവി, ഉമ്മർ വണ്ടൂർ, സൈനുദ്ധീ കടവനാട്, ഷരീഫ് പിവി.കരേക്കാട് , അഫ്സൽ തിരൂർ, മുഹമ്മദ് വള്ളിക്കുന്നു, റസാഖ് വളാഞ്ചേരി, തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !