തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച സാമൂഹ്യ അടുക്കളകള്‍ ജില്ലയില്‍ സജീവം. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചുള്ള ഭക്ഷണ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. 63 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവഴി ഇന്ന് 5,367 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം പാകം ചെയത് പൊതികളാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയാണ് അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകള്‍ സജ്ജമാക്കി വരികയാണ്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ കിറ്റുകളുടേയും വിതരണം ആരംഭിച്ചു. 12 ഗ്രാമ പഞ്ചായത്തുകളിലായി 165 കിറ്റുകളാണ് ഇന്ന് വിതരണം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !