മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് ജാഗ്രത ജനത കര്‍ഫ്യു വിജയിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസ്തുത വിവരം അറിയിച്ചത്.
അതീവ ഗൗരവത്തോടെ വിഷയം ഉള്‍കൊള്ളണമെന്നും ആരോഗ്യ വകുപ്പിെന്റയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് മാര്‍ച്ച് 31വരെയുള്ള എല്ലാ പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് നേരത്തേ അറിയിച്ചിരുന്നു. മുസ്ലിം ലീഗ് എം.പി മാര്‍, എം.എല്‍.എ മാര്‍ എന്നിവരുടെ ഓഫീസ് 31 വരെ അടച്ചിടും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !