കോവിഡ് 19 ജാഗ്രത നിർദേശം പാലിച്ച് കൊണ്ട് ഞായറാഴ്ച മുതൽ കാടാമ്പുഴ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയ പൂമൂടലും ദിവസപൂജയും നിറമാലയുംനിർത്തിവെക്കാൻ തീരുമാനിച്ചു.
ഇത് മുൻകൂട്ടി ബുക്ക് ചെയ്ത ആളുകളെ അറിയിക്കും. അവർക്ക് വഴിപാട് നടത്താൻ മറ്റൊരു ദിവസം പിന്നീട് അനുവദിക്കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് ആണ് നടപടി. ക്ഷേത്രത്തിലെ നിത്യ പൂജ മുടക്കമില്ലാതെ നടക്കും. മലബാർ ദേവസ്വം ബോർഡിൻറെ നിർദ്ദേശപ്രകാരം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആണ് നിർദേശം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !