കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകരോട് സഹകരിക്കാതെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ലാമി അറയ്ക്കൽ(54) ആണ് പരിശോധനയ്ക്ക് തയ്യാറാകാതെ സുരക്ഷയ്ക്കായി നൽകിയ മാസ്ക് വലിച്ചെറിഞ്ഞ് പുറത്തേയ്ക്ക് കടക്കാൻ ശ്രമിച്ചത്. ഇതേ തുടർന്നാണ് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിയ്ക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !