ദുബായ്: യുഎഇയിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾ, നാട്ടിലാണെങ്കിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.
മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴസ് ആൻഡ് ഇന്റർനാഷണൽ കോഓപറേഷന്റെ www .mofaic. gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികൾ പേര് രജിസ്റ്റർ ചെയ്യേണ്ടത്. പ്രവാസികൾ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിലെ സർവീസസ് എന്ന വിഭാഗത്തിൽ വ്യക്തിഗത സേവനം അഥവാ ഇൻഡിവ്യൂജൽ സർവീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡൻസ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതിൽ ക്ലിക്ക് ചെയ്താൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, നാട്ടിലെ മൊബൈൽ നമ്പർ, യു എ ഇയിലുള്ള ബന്ധുവിന്‍റെ നമ്പർ, കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സന്ദർശിച്ച രാജ്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. അടിന്തിര സാഹചര്യത്തിൽ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !