കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെ മറികടക്കാൻ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുന്നതടക്കമുള്ള നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത മൂന്ന് മാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അധിക ചാർജ് ഈടാക്കില്ല. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.
2018-19ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആക്കി നീട്ടി. വൈകിയാലുള്ള പിഴപ്പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു. മാർച്ച് , ഏപ്രിൽ, മേയ് മാസങ്ങളിലെ ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതിയും ജൂൺ 30 വരെ നീട്ടി
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ലിങ്കിംഗ് തീയതി ജൂൺ 30 വരെ നീട്ടി. കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനമാക്കി. കമ്പനികളുടെ ബോർഡ് മീറ്റിംഗ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !