കാസര്‍കോട്: ജില്ലയില്‍ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കാതെ മറ്റ് ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം. സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇടപഴകുകയായിരുന്നു. മൂന്ന് തവണ ഇവര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്കിയിരുന്നെന്നും, നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് റദ്ദാക്കുന്ന തരത്തിലുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. വിലക്ക് ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഇതേരീതിയില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കില്ലെന്ന് നിര്‍ബന്ധമുള്ളവരാണ്. അത്തരക്കാരെ അങ്ങനെതന്നെ നേരിടുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !