തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ നിശ്ചിത മാതൃകയില്‍ പോലീസിന് സത്യവാങ്മൂലം നല്‍കേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിന്റെ മാതൃക പോലീസിന്റെ വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവയുടെ പ്രിന്റ് എടുത്തോ ഇതേ മാതൃകയില്‍ വെള്ളപേപ്പറില്‍ തയാറാക്കിയോ ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസ് അതിന്റെ ഫോട്ടോയെടുത്ത് തുടര്‍ അന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും.
ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്നും ബെഹ്റ വ്യക്തമാക്കി. പാസുകള്‍ ജില്ലാ പോലീസ് മേധാവികളാകും നല്‍കുക. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു.
മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവൂവെന്നും ഡിജിപി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !