റേഷൻ കാർഡില്ലാത്തവർക്ക് റേഷൻ ലഭിക്കാൻ റേഷൻ കടയിൽ പൂരിപ്പിച്ച് നൽകേണ്ടതായ മാതൃക താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാം.👇
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധൻ (01-04-2020) തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നാളെ (ഏപ്രില്‍ ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കാവും സൗജന്യ റേഷന്‍ വിതരണം. വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന്) രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, വെള്ളിയാഴ്ച (ഏപ്രില്‍ മൂന്നിന്) നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ശനിയാഴ്ച (ഏപ്രില്‍ നാലിന്) ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഞായറാഴ്ച (ഏപ്രില്‍ അഞ്ചിന്) എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം.
ഏപ്രിൽ-1:റേഷൻ കാർഡ് നമ്പർ O,1 എന്നിവയിൽ അവസാനിക്കുന്നവർ
ഏപ്രിൽ-2 :റേഷൻ കാർഡ് നമ്പർ 2,3എന്നിവയിൽ അവസാനിക്കുന്നവർ
ഏപ്രിൽ-3 :റേഷൻ കാർഡ് നമ്പർ 4,5 എന്നിവയിൽ അവസാനിക്കുന്നവർ
ഏപ്രിൽ-4 : റേഷൻ കാർഡ് നമ്പർ 6,7 എന്നിവയിൽ അവസാനിക്കുന്നവർ
ഏപ്രിൽ-5 :റേഷൻ കാർഡ് നമ്പർ 8,9 എന്നിവയിൽ അവസാനിക്കുന്നവർ
മുതിര്‍ന്ന പൗരന്മാര്‍, വീടുകളില്‍ തനിച്ച് താമിക്കുന്നവര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതാണ്. സത്യസന്ധതയോടെ അത് ചെയ്യണം. ജനപ്രതിനിധികള്‍ ചുമതലപ്പെടുത്തുന്നവരെയോ രജിസ്റ്റര്‍ ചെയ്ത സംഘടനകളെയോ മാത്രമെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്തെത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റേഷൻ കാർഡില്ലാത്തവർക്ക് റേഷൻ ലഭിക്കാൻ
റേഷൻ കാർഡ് ഇല്ലാത്തവർ സൗജന്യ അരിക്കായി കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ ആധാർ കാർഡ് ഹാജരാക്കി ഫോൺ നമ്പരും എഴുതിയ സത്യവാങ്മൂലവും നൽകണം. കള്ള സത്യവാങ്മൂലം നൽകിയാൽ കൈപ്പറ്റിയ ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഇരട്ടി ഈടാക്കും.
റേഷൻ കാർഡില്ലാത്തവർക്ക് റേഷൻ ലഭിക്കാൻ റേഷൻ കടയിൽ പൂരിപ്പിച്ച് നൽകേണ്ടതായ മാതൃക താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാം.
👉 bit.ly/affidavit-for-ration

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !