തിരുവനന്തപുരം: ജനത കര്‍ഫ്യൂ ആചരിക്കുന്ന ഞായറാഴ്ച രാത്രി ഒമ്ബത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം എത്ര മണിവരെയാണ് നിയന്ത്രണം എന്ന് വ്യക്തമാക്കിയിട്ടില്ല.
കോവിഡ് പ്രതിരോധത്തിെന്റ ഭാഗമായി 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശനനിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ല മജിസ്ട്രേറ്റായ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്കി. കാസര്‍കോട് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്ബൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍സംസ്ഥാന ബസ് സര്‍വിസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
ജനത കര്‍ഫ്യൂ: നിശ്ചലമായി കേരളം
തിരുവനന്തപുരം: കോവിഡിെന്റ സമൂഹ വ്യാപനം തടയാന്‍ പ്രധാനമന്ത്രിയും തുടര്‍ന്ന് മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ ഏറ്റെടുത്ത് നിശ്ചലമായി കേരളം. നഗര, ഗ്രാമ വ്യത്യാസവും കക്ഷി രാഷ്ട്രീയ ഭേദവും മത- ജാതി വ്യത്യാസവുമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി കര്‍ഫ്യൂവില്‍ പങ്കാളികളായി. ആളുകള്‍ വീടിന് പുറത്തിറങ്ങാതെയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടുമാണ് കോവിഡിെന്റ സമൂഹ വ്യാപനത്തിന് പ്രതിരോധം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെന്റയും നേതൃത്വത്തില്‍ മന്ത്രിമാര്‍ ഉള്‍െപ്പെട രാഷ്ട്രീയ നേതൃത്വം ഒാഫിസുകളില്‍ പോവാതെയും പൊതുപരിപാടികള്‍ ഉപേക്ഷിച്ചും വീടുകളില്‍ തങ്ങി ശുചീകരണത്തിന് നേതൃത്വം നല്കി. ചലച്ചിത്ര താരങ്ങള്‍ ജനത കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച് സമൂഹ മാധ്യമത്തില്‍ സജീവമായി.
രാവിലെ ഏഴുമണിയോടെ തന്നെ സംസ്ഥാനത്തെമ്ബാടും നിരത്തുകള്‍ വിജനമായി. സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിയും കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘദൂര ട്രെയിന്‍ ഒഴികെ റെയില്‍ സര്‍വിസും നിര്‍ത്തിവെച്ചു. ജനങ്ങള്‍ വീടുകളില്‍ തങ്ങിയതോടെ സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായി. പൊലീസ്, ആശുപത്രി സര്‍വിസ്, ചുരുക്കം ചില ഇരുചക്ര, ഒാേട്ടാറിക്ഷകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വന്‍കിട വ്യപാര സ്ഥാപനങ്ങള്‍ മുതല്‍ പെട്ടിക്കടകള്‍ വരെ അടഞ്ഞുകിടന്നു. മിക്കവാറും ജില്ലകളില്‍ പ്രധാന നിരത്തുകളില്‍ അടക്കം ഫയര്ഫോഴ്സിെന്റ നേതൃത്വത്തില്‍ ബസ് ടെര്‍മിനലുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം നടത്തി.
തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് സ്ഥിതിചെയ്യുന്ന എം.ജി റോഡ്, തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ വിജനമായിരുന്നു. ചാല, പാളയം മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടന്നു. മധ്യകേരളത്തില്‍ കൊച്ചിയിലടക്കം കട കേമ്ബാളങ്ങള് അടഞ്ഞുകിടന്നു.
നിരത്തുകള്‍ പൂര്‍ണമായും വിജനമായിരുന്നു. കൊച്ചി മെട്രോ പൂര്‍ണമായി നിര്‍ത്തിവെച്ചു. വടക്കന്‍ കേരളത്തിലും ജനത കര്‍ഫ്യൂ പൂര്‍ണമായിരുന്നു. വയനാട് അന്യജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരത്തിന് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം പലയിടത്തും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ആദരവ് അര്‍പ്പിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !