വളാഞ്ചേരി: വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി വിവരം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി 10:50 ഓടെയാണ് സംഭവം. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവർ തമിഴ്നാട് കരൂർ സ്വദേശി ശെൽവരാജ് രത്നം (29)നെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !