കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാൻ ധാരണയായി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ മറ്റുള്ളവർക്കു കൂടി അരി നൽകുമെന്നും യോഗത്തിൽ ധാരണയായി.
സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതേ തുടർന്നാണ് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. റേഷൻ കടകൾ വഴിയാണ് ഇത് വിതരണം ചെയ്യുക.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 6 പേർ കാസർഗോഡ് സ്വദേശികളാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 8 പേരും ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യുകെയിൽ നിന്നും വന്നു. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് 72460 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 71994 പേർ വീടുകളിലും 467 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്
കോവിഡ്-19: റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
Covid-19 Live Updates: തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിലും മാറ്റം. വരുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കും. ഇതിനിടയിൽ ഒരു മണി മുതൽ രണ്ടുമണി വരെയുള്ള സമയം റേഷൻ കടകൾ അടച്ചിടുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.
കോവിഡ് 19 നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കു ക്ഷാമം ഉണ്ടാകില്ലെന്നും ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മെഡിക്കൽ ഷോപ്പുകളും തുറക്കും. സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !