രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് തുറക്കില്ല. അതേസമയം എന്നുവരെ അടച്ചിടണമെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ബുധനാഴ്ച ബീവറേജസ് ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്ന് എക്‌സൈസ് മന്ത്രി നിർദേശം നൽകി. ബെവ്‌കോ എംഡി സ്പർജൻ കുമാർ നിർദേശം എല്ലാ മാനേജർമാർക്കും കൈമാറിയിട്ടുണ്ട്.
ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിൽ ബീവറേജസ് അവശ്യ സേവനത്തിൽ ഉൾപ്പെടുന്നില്ല. ഇതിന് വിപരീതമായി ഔട്ട് ലെറ്റുകൾ തുറന്നാൽ ചട്ടലംഘനമാകുമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !