ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് ലോക്‌ഡൗണ്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എവിടെയാണെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അവിടെ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌ഡൗണ്‍ ബാധകമാണ്. ഇന്ന് രാത്രി 12 മുതൽ ലോക്‌ഡൗണ്‍ നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 വെെറസ് വ്യാപനത്തിൽ നിന്നു മുക്തി നേടാൻ സാമൂഹിക അകലം മാത്രമാണ് പോംവഴിയെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോഴാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനിടയിലും രാജ്യത്ത് കോവിഡ്-19 ബാധിതര്‍ വർധിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം 519 ആയി ഉയര്‍ന്നു. ഇതില്‍ 470 പേരും ചികിത്സയിലാണ്. രോഗം ബാധിച്ച് 10 പേരാണ് ഇതുവരെ മരിച്ചത്.
രാജ്യത്തുടനീളമുള്ള ബസ്, മെട്രോ, ട്രെയിൻ സർവീസുകൾ അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഉത്തരവിറക്കി. ഡൽഹി, ഛണ്ഡിഗഡ്, പശ്ചിമ ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !