ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കും. കടകമ്ബോളങ്ങള്‍ അടക്കം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ' നമുക്കെല്ലാവര്‍ക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരുംദിവസങ്ങളില്‍ ഗുണകരമാകും. വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ'- പ്രധാനമന്ത്രി കുറിച്ചു.
ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ദിവസമായതിനാലാണ് കര്‍ഫ്യൂനായി ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിത്. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് മികച്ച മാര്‍ഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ അടക്കം തെളിയിച്ചിട്ടുണ്ട്. രോഗികള്‍ വര്‍ദ്ധിച്ചാല്‍ രാജ്യത്ത് ദിവസങ്ങള്‍ നീളുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാത്തില്‍ 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ നടപ്പാക്കുന്നത്. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്.
In a few minutes from now, the #JantaCurfew commences.— Narendra Modi (@narendramodi) March 22, 2020
Let us all be a part of this curfew, which will add tremendous strength to the fight against COVID-19 menace. The steps we take now will help in the times to come.
Stay indoors and stay healthy. #IndiaFightsCorona pic.twitter.com/11HJsAWzVf
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !