വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതു ഇടങ്ങളില്‍ കറങ്ങി നടക്കുന്നവരുണ്ട്. ഇത്രയും ഒക്കെ ഗൗരവമായ വിഷയങ്ങള്‍ ഉണ്ടായിട്ടും ഇക്കാര്യങ്ങള്‍ ലാഹവത്തോടെ എടുക്കുന്നവര്‍ കാണേണ്ടതാണ് കായക്കൊടി സ്വദേശിയായ വി കെ നസീറിന്റെ തീരുമാനം. അദ്ദേഹം സ്വീകരിച്ച മാതൃകയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം അഞ്ച് ദിവസം മുമ്ബാണ് കായക്കൊടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ കൂടിയായ അബ്ദുള്‍ നസീറും ഭാര്യയും നീട്ടില്‍ എത്തുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മക്കളോ ബന്ധു ജനങ്ങളോ അയല്‍ വാസികളോ ആരും തന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല്. സന്ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ ഇവര്‍ വീടിന് മുന്നില്‍ ഒരു പോസ്റ്ററും വെച്ചു. 'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്. മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ലെ'ന്നായിരുന്നു പോസ്റ്റര്‍. ഇനി പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയില്‍ വലകെട്ടിയിട്ടുമുണ്ട്.
രണ്ട് മാസത്തെ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിലാണ് നസീറും ഭാര്യയും തിരികെ എത്തിയത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കിയ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുകയായിരുന്നു. 14 ദിവസം ജനസമ്ബര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ഇവര്‍ പാലിക്കുകയാണ് ഇവര്‍. അയല്‍വാസികളോടുപോലും വീട്ടില്‍ വരരുതെന്നു പറഞ്ഞ ഇവര്‍ ആവശ്യമുള്ള ആളുകളെ ഫോണ്‍ വിളിയിലൂടെയും വാട്‌സാപ്പിലൂടെയുമാണ് ബന്ധപ്പെടുന്നത്. ഭക്ഷണം ഉള്‍പ്പടെ ആവശ്യമുള്ള സാധനങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കും. ഇതുപ്രകാരം ആവശ്യമുള്ള സാധനങ്ങള്‍ വീടിന് പുറത്തുവെച്ച മേശപ്പുറത്ത് അവര്‍ കൊണ്ടെത്തിക്കുകയും മേശ സ്പര്‍ശിക്കാതെ ഇവര്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !