കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ 68കാരനാണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശവും വൃക്കസംബന്ധമായ രോഗവും ഇയാൾക്കുണ്ടായിരുന്നു. ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാൾ ജീവൻ നിലനിർത്തിയിരുന്നത്. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും നിരീക്ഷണത്തിലാണ്. മാർച്ച് 2ന് ഒരു വിവാഹ ചടങ്ങിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ പള്ളിയിൽ പോയിട്ടുണ്ട്. മാർച്ച് 23ന് രോഗലക്ഷണങ്ങളോടെ വെഞ്ഞാറുമൂട് ഗോകുലം ആശുപത്രിയിൽ പോയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !