യുജിസി നെറ്റ്, ജെഎന്‍യു, ഇഗ്‌നോ പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ തീയതികള്‍ പ്രകാരം വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന തീയതിയില്‍ വൈകിട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും നല്‍കാന്‍ സാധിക്കും.
എന്‍സിഎച്ച്‌എംജെഇഇ, ഇഗ്‌നോ പിഎച്ച്‌ഡി, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ എന്നിവ ഏപ്രില്‍ 30 വരെയും യുജിസി നെറ്റ് മേയ് 16, അഖിലേന്ത്യ ആയുഷ് പിജി പ്രവേശന പരീക്ഷ മേയ് 31, സിഎസ്‌ഐആര്‍ നെറ്റ് മേയ് 15 എന്നിങ്ങനെയാണ് നീട്ടിയ തീയതികള്‍. വിവരങ്ങള്‍ക്ക് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ് ലൈന്‍ നമ്ബരുകളായ
8287471852, 8178359845, 9650173668, 9599676953, 8882356803
എന്നിവയില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റായ www.nta.ac.in ലും വിവരങ്ങള്‍ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !