തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും സന്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് നടപ്പാക്കുക. പൊതുഗതാഗതം നിര്‍ത്തലാക്കും. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസിയോ ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പന്പുകളും മെഡിക്കല്‍ ആവശ്യത്തിനുള്ള കടകളും തുറന്നു പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ അടയ്ക്കും. എന്നാല്‍ ഹോം ഡെലിവറി അനുവദിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം നടപ്പിലാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും. തൊഴില്‍രഹിതരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കോവിഡ് പ്രത്യേക ആശുപത്രി തയാറാക്കും. ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്പോള്‍ അകലം പാലിക്കണം. സംസ്ഥാനത്ത് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൂടുതലായി ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറക്കും.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം വീടുകളിലെത്തിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യം നല്‍കും. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരും സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. നിര്‍ദേശം ലംഘിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. നിരീക്ഷണത്തിലുള്ളവര്‍ നിയന്ത്രണം ലംഘിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !