തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേശനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സാഹചര്യം കൂടുതല്‍ ഗൗരവതരമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് 34, കണ്ണൂര്‍ രണ്ട്, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആകെ 164 പേരാണ് ഇന്ന് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ കൂടുതല്‍ പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ നടത്തിയ യാത്രകളെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !