റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 92 കോവിഡ് കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 1,104 ആയതായി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 92ല്‍ 46 കേസും തലസ്ഥാനമായ റിയാദിലാണ്. 19 എണ്ണം മദീനയിലും പത്തെണ്ണം അല്‍ ഖാതിഫിലും.
ജിദ്ദയില്‍ ഏഴും ദമാമില്‍ നാലും ദഹ്‌റാനില്‍ രണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 92ല്‍ പത്തു കേസുകള്‍ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരാണ്. 82 എണ്ണം സാമൂഹ്യവ്യാപനത്തിലൂടെ ഉണ്ടായതാണ്. ഇതു വരെ മൂന്ന് മരണം മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രണ്ടെണ്ണം മദീനയിലും ഒരാള്‍ മക്കയിലും. മൂന്ന് പേരും വിദേശികളാണ്. രാജ്യത്ത് ആറ് പേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
റിയാദില്‍ ആകെയുള്ള രോഗികളുടെ എണ്ണം 450 ആയി. കിഴക്കന്‍ പ്രവിശ്യയില്‍ ഇരുന്നൂറ് കവിഞ്ഞു. ജിദ്ദയില്‍ 155 കേസുകളും മക്കയില്‍ 167 പേരുമടക്കം മക്ക പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം 320 കവിഞ്ഞു. മദീനയില്‍ ആകെ രോഗികളുടെ എണ്ണം മുപ്പതിലേറെയായി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !