മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കല്‍പകഞ്ചേരി കന്മനം സ്വദേശിയായ 49കാരനും തിരൂര്‍ പുല്ലാര്‍ സ്വദേശിയായ 39കാരനും വണ്ടൂര്‍ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് ഇന്നലെ (മാര്‍ച്ച് 26) രോഗബാധ സ്ഥിരീകരിച്ചത്.
ദുബായിയില്‍ നിന്നും ഷാര്‍ജ വഴി മാര്‍ച്ച് 22ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തിയ എ.ഐ 968 എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വണ്ടൂര്‍ അയനിക്കോട് സ്വദേശി. ഇയാളിപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
കല്‍പകഞ്ചേരി കന്മനം സ്വദേശി മാര്‍ച്ച് 22ന് ഇ.വൈ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ ദുബായിയില്‍ നിന്നും രാവിലെ എട്ടു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായ ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 25ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
തിരൂര്‍ പുല്ലൂര്‍ സ്വദേശിയും മാര്‍ച്ച് 22ന് ദുബായിയില്‍ നിന്നാണ് എത്തിയത്. രാവിലെ 7.30ന് ബാംഗ്ലൂരിലെത്തിയ ഇ.കെ 564 എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് ടെമ്പോ ട്രാവലര്‍ വാഹനത്തില്‍ കേരള അതിര്‍ത്തിയിലെത്തി പിന്നീട് ആംബുലന്‍സില്‍ തലശ്ശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനക്കു വിധേയനായി. മാര്‍ച്ച് 23ന് രാവിലെ ആംബുലന്‍സില്‍ തിരൂര്‍ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
Content Highlights:Malappuram Covid-19 Updates

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !