കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. രോഗബാധ മൂലം ഇന്നലെ മാത്രം 6 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1000 കടന്നു. ലോക്ക് ഡൗണ്‍ അഞ്ചാം ദിവസത്തിലും സമ്ബൂര്‍ണം.
ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രണ്ട് പേരും ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ ഉച്ചയോടെ തന്നെ 1000 കടന്നിരുന്നു. രാജ്യത്ത് 1100 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായാണ് ഒടുവിലത്തെ കണക്ക്.
രാജസ്ഥാനിലെ അജ്‌മീറില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത മൂന്ന് ബന്ധുക്കള്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ ഒരു ഡോക്ടറടക്കം രണ്ട് പേര്‍ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 8 പേര്‍ മരിച്ചപ്പോള്‍ 203 പേര്‍ രോഗബാധിതരായി.
അതേസമയം, കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹി സര്‍ക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !