കോവിഡ് സ്ഥിരീകരിച്ച മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകൾ അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണ് ക്ലിനിക്ക് അടച്ചത്. കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക്കാണ് അടപ്പിച്ചത്. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധിതർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിച്ചു.
കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറും വീട്ടിൽ നിരീക്ഷണത്തിലാണ്. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവംപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് 5 പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !