കൊവിഡ് 19; ആശങ്ക വേണ്ട, ജാഗ്രത മതി

0

ആശങ്ക വേണ്ട, ജാഗ്രത മതി

പരിഭ്രാന്തരാകാതെ സ്വയം ചികിത്സകരാകാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.

ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ്‌ കൈകൾ സോപ്പ്‌ ഉപയോഗിച്ച്‌ നന്നായി കഴുകുക.

ധാന്യങ്ങളും പയർ, പരിപ്പ്‌ വർഗങ്ങളും മുഴുധാന്യങ്ങളിലെ തവിടിൽ അടങ്ങിയ സിങ്ക്‌, കോപ്പർ, സെലേനിയം, ബി വൈറ്റമിൻസ്‌ എന്നിവ പ്രതിരോധശേഷി കൂട്ടുന്നു. ചെറുപയർ മുളപ്പിച്ചത്‌ സാലഡിലോ, പുട്ടിന്റെ കൂടെയോ, കറികളിലോ ചേർത്ത്‌ കഴിക്കുന്നത്‌ ശീലമാക്കുക.

വ്യാജസന്ദേശങ്ങൾ ഒഴിവാക്കുക വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ, കരിംജീരകം, മഞ്ഞൾ തുടങ്ങിയവ കൊറോണയ്ക്കോ മറ്റ്‌ അസുഖങ്ങൾക്കോ മരുന്നായി ഉപയോഗിക്കാമെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ (കറികളിൽ ചേർത്ത്‌) പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗബാധിതർ വേഗത്തിൽ ദഹിക്കുന്ന ഇഡ്ഢലി, ദോശ, കഞ്ഞി തുടങ്ങിയ ഭക്ഷണം ശീലമാക്കുക.

പ്രോട്ടീൻ അടങ്ങിയ പയർ, കടല, പരിപ്പ്‌, മീൻ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.

ചൂടുകാലമായതിനാൽ ധാരാളം (ചെറുചൂടുവെള്ളം) കുടിക്കുക.

ദിവസം മൂന്നര ലിറ്റർ വെള്ളം കുടിക്കുക.

വെള്ളം കുറഞ്ഞത്‌ 10 മിനിട്ട്‌ വെട്ടിത്തിളപ്പിച്ച്‌ ഉപയോഗിക്കുക.

പുറത്ത്‌ നിന്നുള്ള ഫ്രൂട്ട്‌ ജ്യൂസ്‌ കുടിക്കുന്നത്‌ ഒഴിവാക്കുക.

ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച്‌ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക.

ഫ്രിഡ്ജിൽ മാംസാഹാരം മറ്റ്‌ ഭക്ഷണപദാർഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്‌. മുട്ട, മീൻ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.

തൈര്‌, യോഗർട്ട്‌ തുടങ്ങിയവ കഴിക്കുന്നത്‌ ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും.

മുഴുധാന്യങ്ങളിലെ തവിടിൽ അടങ്ങിയ സിങ്ക്‌, കോപ്പർ, സെലേനിയം, ബി വൈറ്റമിൻ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ചെറുപയർ മുളപ്പിച്ചത്‌ ഒരുപിടിവീതം ആഴ്ചയിൽ 3-4 ദിവസം ശീലമാക്കുക.

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റ്‌സും രോഗങ്ങളെ അകറ്റിനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക.

പച്ചക്കറികളും പഴങ്ങളും 10-15 മിനിറ്റ്‌ ഉപ്പും പുളിയും ചേർത്ത വെള്ളത്തിൽ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക.

ദിവസവും 15-20 ഗ്രാം നട്ട്‌സ്‌ കഴിക്കുക. എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ കൂടാൻ സഹായിക്കുന്നതിനോടൊപ്പം മഗ്നീഷ്യം, സെലേനിയം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ ദഹനം സുഗമമാക്കുകയും പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു.

ഒരേതരം നട്ട്‌സ്‌ കഴിക്കുന്നതിനേക്കാൾ മിക്സഡ്‌ നട്ട്‌സ്‌ ആണ്‌ നല്ലത്‌.

നട്ട്‌സിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു. ദിവസവും 15-20 ഗ്രാം നട്ട്‌സ്‌ (മിക്സഡ്‌ നട്ട്‌സ്‌) ഉൾപ്പെടുത്തുക.

നോൺവെജ്‌ വിഭവങ്ങൾ നന്നായി വേകിച്ചുമാത്രം ഉപയോഗിക്കുക.

ഇറച്ചിവർഗങ്ങൾക്കു പകരം ഒമേഗ 3, പ്രോട്ടീൻ, കാൽസിയം ധാരാളം അടങ്ങിയ ചെറിയ മീൻ കറിവച്ച്‌ ഉപയോഗിക്കുക.

ദിവസവും രണ്ട്‌ മുട്ടയുടെ വെള്ള ഉപയോഗിക്കാം.

ഇറച്ചി വിഭവങ്ങൾ, മസാല കൂടിയ കറികൾ, തണുത്ത ഭക്ഷണം, എണ്ണയിൽ വറുത്ത ഭക്ഷണം, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുക.

മാസ്‌ക്‌ ധരിക്കുന്നവർ മാസ്‌ക്കിൽ തൊട്ടശേഷം കൈകൾ നന്നായി സോപ്പ്‌ ഉപയോഗിച്ച്‌ കഴുകിയശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.തിളപ്പിച്ചാറിയ വെള്ളം മൂന്നര ലിറ്റർ കുടിക്കാൻ ശ്രദ്ധിക്കുക. ശീതളപാനീയങ്ങൾ ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പഴച്ചാറുകളും ശീലമാക്കുകസൗമ്യ എസ്‌.നായർഡയറ്റീഷ്യൻ, ഇ.എസ്‌.ഐ.സി. ആശുപത്രിഎഴുകോൺ, കൊല്ലം(കൺവീനർ, ഐ.ഡി.എ. കേരള ചാപ്‌റ്റർ)കൊറോണ വൈറസ്‌ ബാധയ്ക്കെതിരെയുള്ള ജാഗ്രത പുലർത്തിയാണ്‌ ഇപ്പോൾ ജനജീവിതം. പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാലും രോഗത്തിന്റെ ഏതുഘട്ടത്തിലും പകരാൻ സാധ്യത ഉള്ളതിനാലും അതീവ ജാഗ്രത പുലർത്തേണ്ടത്‌ ആവശ്യവുമാണ്‌.

പ്രമേഹം, മറ്റ്‌ ജീവിതശൈലി രോഗങ്ങൾ, ആസ്ത്‌മ രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, കാൻസർ രോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധിതക്കണ്ട സമയമാണിത്‌. വ്യക്തിശുചിത്വവും ശ്വാസകോശ ശുചിത്വവും പാലിക്കുന്നതോടൊപ്പം പ്രതിരോധം വർധിപ്പിക്കുന്ന ഭക്ഷണം ശീലിക്കുക. വേനൽക്കാലമായതിനാലും ഈ സമയത്ത്‌ ആരോഗ്യകരമായ ഭക്ഷണശീലം നമ്മളെ കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കും. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണവിഭവങ്ങൾ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക.ജലാംശം ധാരാളം അടങ്ങിയ പഴങ്ങൾ (തണ്ണിമത്തൻ, ഓറഞ്ച്‌, പൈനാപ്പിൾ തുടങ്ങിയവ) ശീലിക്കുക


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !