കോവിഡ് 19െന്‍റ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വിലക്ക് മറികടന്ന് മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ കള്ളു ഷാപ്പ് ലേലം യു.ഡി.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിെന്റ നിര്‍ദേശത്തെ തുടര്‍ന്നാണ് ലേല നടപടികള്‍ നിര്‍ത്തിവെച്ചത്. കൂട്ടം കൂടി പ്രകടനം നടത്തിയതിന് പത്തോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത്കോണ്‍ഗ്രസ് മലപ്പുറം വൈസ്പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലെത്തിയ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
മലപ്പുറത്തിന് പുറമെ മറ്റ് മൂന്ന് ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ച ലേലം യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, മലപ്പുറത്ത് ലേല നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ടു പോയതിനെ തുടര്ന്നാണ്പ യു.ഡി.വൈ.എഫ് പ്രതിഷേധവുമായി എത്തിയത്.
source: madhyamam
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !