ന്യൂഡല്‍ഹി: കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക. ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്തിവരികയാണ്. ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.
നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്ക് അടുത്ത 72 മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിറുത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് രാത്രി 12ന് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കാന്‍ പാടില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സര്‍വീസ് അവസാനിപ്പിക്കും. റെയില്‍വെ മന്ത്രി അനുമതി നല്‍കുന്നതോടെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് സൂചന.
അതേസമയം, കെ.എസ്. ആര്‍.ടി സി.യും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ കുറയ്ക്കും. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമാണ് സര്‍വീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ഉറപ്പാക്കും. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !