തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ ആരോഗ്യവകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. സര്‍വീസല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയത്. ശ്രീറാം ഏഴരമാസമായി സസ്പെന്‍ഷനിലാണ്. കേസില്‍ ഒന്നാം പ്രതിയായ ശ്രീറാമിനെ ജനുവരി അവസാനത്തോടെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ സസ്പെന്ഷന് മൂന്ന് മാസത്തേക്കു കൂടി നീട്ടാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് രാത്രി 12.55 ന് ആണ് ബഷീര്‍ കാറിടിച്ചു മരിച്ചത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !