തിരുവനന്തപുരം: രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചെങ്കിലും റോഡിലിറങ്ങുന്നവരുടെ എണ്ണത്തില്‍ ഒരു കുറവില്ല. സംസ്ഥാനത്ത് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ സംഭവത്തില്‍ 1751 പേര്‍ക്കെതിരായാണ് ഒറ്റ ദിവസത്തിനകം കേസെടുത്തത്. എന്നാല്‍ രണ്ട് ദിവസത്തിനിടെ 3612 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് സിറ്റിയലാണ്. 338 കേസുകളാണ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസകളും ഒറ്റ ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാസര്‍ഗോഡാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം സിറ്റി - 66, തിരുവനന്തപുരം റൂറല്‍ - 138, കൊല്ലം സിറ്റി - 170, കൊല്ലം റൂറല്‍ - 106, പത്തനംതിട്ട - 43 കോട്ടയം - 208 ആലപ്പുഴ - 178 ഇടുക്കി - 214 എറണാകുളം സിറ്റി - 88 എറണാകുളം റൂറല്‍- 37, തൃശൂര്‍ സിറ്റി- 20, തൃശൂര്‍ റൂറല്‍- 37, പാലക്കാട് 19, മലപ്പുറം- 11, കോഴിക്കോട് സിറ്റി- 338, കോഴിക്കോട് റൂറല്‍- 13, വയനാട് -35, കണ്ണൂര്‍- 20, കാസര്‍ഗോഡ്-10 എന്നീ ക്രമത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ 2535 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. 1636 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിരോധനം ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന നിലപാടിലാണ് കേരള പോലീസ്. കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് മേധാവി നല്‍കിയിട്ടുള്ള നിര്‍ദേശം. എല്ലാ പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. അതേ സമയം ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനൂവദിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ സത്യവാങ്മൂലം ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ മാത്രമാണ് ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ സാധിക്കൂ. യാത്ര ചെയ്യുന്ന ആള്‍ നല്‍കുന്ന സത്യവാങ്മൂലം പോലീസ് പരിശോധിച്ച ശേഷം തിരിച്ച് നല്‍കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !