വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പുത്തുമലയ്ക്ക് സമീപം സൂചിപ്പാറയില്‍ നിന്ന് മൃതദേഹത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രദേശത്തോട് ചേര്‍ന്ന പുഴയ്ക്കരികിലാണ് ശരീരഭാഗങ്ങള്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ച് പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ദുരന്തത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്താണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് പുത്തുമല ദുരന്തത്തില്പ്പെട്ടവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുഴയില്‍ കുടി വെള്ളത്തിന് മോട്ടോര്വയ്ക്കാന് പോയ പ്രദേശിവാസികളാണ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !