ന്യൂഡൽഹി: കോവിഡ് -19 രോഗബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 20,000 കടന്നു. അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ കോവിഡ് എന്ന മഹാമാരിയെ നേരിടുന്നത്. ലോകത്തെമ്പാടും മൂന്ന് ബില്യൺ ആളുകൾ സമ്പൂർണ അടച്ചുപൂട്ടലിലാണ്. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷത്തോളമായി. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്നാട് സ്വദേശിയായ അന്‍പത്തി നാലുകാരനാണു ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്ത് മരണനിരക്ക് 11 ആയി ഉയര്‍ന്നു. ഇതുവരെ 609 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മിസോറാം എന്നിവിടങ്ങളില്‍ ബുധനാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആചരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു തടയുകയെന്ന ലക്ഷ്യം വച്ചാണു രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ കേരളവും മഹാരാഷ്ട്രയുമാണു മുന്നിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ ഒന്‍പതു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്നുപേര്‍ക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഇന്നലെ 14 പേര്‍ക്കും തൊട്ടു മുന്‍ ദിവസം 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ചൈന, ഇറ്റലി, ഇറാന്‍, സ്പെയിന്‍ എന്നിവയ്ക്കുശേഷം മരണനിരക്ക് ആയിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ രോഗബാധിതര്‍ പതിനായിരത്തോളമായി. ഒരു ദിവസം കൊണ്ട് നൂറ്റി അന്‍പതോളം പേര്‍ മരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !