പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കുകയും ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത കുറയുകയും ചെയ്ത സാഹചര്യത്തിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വീഡിയോ നിലവാരം കുറയ്ക്കാൻ തീരുമാനം.
24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ഡാറ്റ ഉപയോഗം കൂടുകയും ഓണ്‍ലൈനിലെത്തുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മാത്രം മതി എന്ന തീരുമാനത്തിലേക്ക് സ്ട്രീമിങ് സൈറ്റുകൾ എത്തിയത്. എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്താനാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ തീരുമാനം. ഫേസ്ബുക്ക്, യൂട്യൂബ്, വൂട്ട്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ തുടങ്ങിയവയിലെ വീഡിയോ ക്വാളിറ്റിയാണ് കുറയ്ക്കുന്നത്.
മൊബൈൽ ഡാറ്റയിൽ പരമാവധി 480 പിക്സൽ വീഡിയോ വരെ മാത്രമേ സ്ട്രീം ചെയ്യാനാവൂ, എച്ച്ഡി, അൾട്രാ എച്ച്ഡി സ്ട്രീമിംഗ് എന്നിവ തൽക്കാലത്തേക്ക് നിർത്തിവെച്ചു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ യോഗം ചേർന്നാണ് രാജ്യത്തെ ഇൻ്റർനെറ്റ് വേഗതാ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ ധാരണയായത്.
ആളുകൾ കൂടുതലായി വീട്ടിലിരിക്കുന്നതുകൊണ്ടും കമ്പനികൾ വ്യാപകമായി വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോലികൾ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടും ജനങ്ങളുടെ ഇൻ്റർനെറ്റ് ഉപയോഗം വർധിക്കുമെന്നും അപ്പോഴും വേഗതക്ക് തടസം ഉണ്ടാവരുതെന്നും കേന്ദ്രസർക്കാർ ടെലികോം സേവനദാതാക്കളോട് മുൻപ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ യൂറോപ്പിലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ ഇടക്കിടെ തടസം നേരിട്ടതിനെ തുടർന്ന് കൂടുതല്‍ ഡാറ്റാ ഉപയോഗം ഇല്ലാതാക്കാന്‍ വീഡിയോകളുടെ ദൃശ്യ നിലവാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കുറച്ചിരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺപ്രൈം വീഡിയോ, യൂട്യൂബ് എന്നിവയും യൂറോപ്പിൽ വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !