ഭോപ്പാല്‍: മധ്യപ്രദേശിൽ 15 മാസം നീണ്ട കോൺഗ്രസ് ഭരണത്തിന് വിരാമമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് കമല്‍നാഥ് രാജി വെച്ചത്.
മധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോൺഗ്രസില്‍ നിന്ന് 22 എംഎൽഎമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് ശിവരാജ് സിങ് ചൗഹാൻ ഹര്‍ജി സമര്‍പ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !