കണ്ണൂർ: പയ്യന്നൂരിലെ പ്രമുഖ മാളുകളിലൊന്നായ ഷോപ്പിക്സ് കോംപ്ലക്‌സില്‍ വൻ തീപിടിത്തം. ഇന്നു രാവിലെയാണ് കെട്ടിട സമുച്ചയത്തിന് തീപിടിച്ചത്. പയ്യന്നൂർ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിലാണ് ഷോപ്പിക്സ് മാൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.
പയ്യന്നൂരിലെ പ്രമുഖ മാളുകളിലൊന്നാണ് ഷോപ്പിക്സ്. ഇവിടെ വസ്ത്രാലയവും പ്രവർത്തിക്കുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുത ചോര്‍ച്ചയാണ് അപകട കാരണമെന്ന് പറയുന്നു. പയ്യന്നൂർ ഫയർഫോഴ്സ് മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്.
മറ്റു കെട്ടിട സമുച്ചയങ്ങൾക്ക് തീപടരാത്തത് വൻ അപകടം ഒഴിവാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ കണ്ണൂരിൽ തീപിടിത്തം വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം മാടായി പാറയിൽ തീപിടിച്ചതിനെ തുടർന്ന് ഏക്കർകണക്കിന് സ്ഥലമാണ് കത്തി നശിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !