ജിദ്ദ: സൗദിയില്‍ നാളെ മുതൽ പൊതു ഗതാഗതം നിരോധിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര വിമാന ട്രെയിൻ, ടാക്സി, ബസ് സർവീസുകൾ നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്.
നേരത്തെ, മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തി വെച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 274 ആയിരുന്നു. ഇന്നലെ രാത്രി 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ റിയാദിലാണ്. 2 പേരുടെ നില വഷളായി തുടരുന്നു. എട്ട് പേര്‍ അസുഖത്തില്‍ നിന്നും മോചിതരായി. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് കൂടുതലും അസുഖം സ്ഥിരീകരിച്ചത്. ബാക്കി ഇവരില്‍ നിന്നും പകര്‍ന്നുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !