ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ പി.കെ ബാനർജി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നര മാസമായി
ആശുപത്രിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1960-ലെ റോം ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ചത് പി.കെ ബാനർജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോൾ നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തിൽ ടീമിനായി 17-ാം മിനിറ്റിൽ ഗോൾ നേടി.
1956-ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാർട്ടർ ഫൈനലിൽ ഓസീസിനെ 4-2 ന് തോൽപ്പിച്ച കളിയിൽ നിർണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ബാനർജിയുടെ സംഭാവനകൾ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ൽ അദ്ദേഹത്തിന് 'ഓർഡർ ഓഫ് മെറിറ്റ്' നൽകി ആദരിച്ചിരുന്നു. 1961-ൽ അർജുന പുരസ്കാരവും 1990-ൽ പദ്മ ശ്രീ പുരസ്കാരവും ലഭിച്ചു. മക്കൾ: പൗല ബാനർജി, പൂർണ ബാനർജി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !