തിരുവനന്തപുരം : കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. 18 ട്രെയിനുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്.
◼എറണാകുളം - കായംകുളം മെമു (Train No.66315)
◼കായംകുളം - എറണാകുളം മെമു (Train No.66316)
◼എറണാകുളം- ഗുരുവായൂർ പാസഞ്ചർ (Train No.56370 )
◼ഗുരുവായൂർ - തൃശ്ശൂർ പാസഞ്ചർ ( Train No.56373 )
◼തൃശ്ശൂർ - കോഴിക്കോട് പാസഞ്ചർ ( Train No.56663)
◼പുനലൂർ- ഗുരുവായൂർ പാസഞ്ചർ ( Train No.56366 )
◼എറണാകുളം- കായംകുളം( കോട്ടയം വഴി) പാസഞ്ചർ ( Train No.56387 E)
◼ഗുരുവായൂർ- തൃശ്ശൂർ പാസഞ്ചർ (Train No.56043)
◼തൃശ്ശൂർ- ഗുരുവായൂർ പാസഞ്ചർ ( Train No.56044)
◼ഗുരുവായൂർ- പുനലൂർ പാസഞ്ചർ ( Train No.56365)
◼കോഴിക്കോട്- തൃശ്ശൂർ പാസഞ്ചർ ( Train No.56664)
◼തൃശ്ശൂർ -ഗുരുവായൂർ പാസഞ്ചർ ( Train No.56374 )
◼ഗുരുവായൂർ- എറണാകുളം പാസഞ്ചർ (Train No.56375 )
◼കൊല്ലം- കന്യാകുമാരി മെമു (Train No.66304)
◼കന്യാകുമാരി-കൊല്ലം മെമു ( Train No.66305)
◼കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ( Train No.16355)
◼മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (Train No.16356 )
എന്നീ ട്രെയിനുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയത്. അതോടൊപ്പം ചിലത് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
▪തിരുവനന്തപുരം സെൻട്രൽ- ഷൊർണൂർ വേണാട് എക്സ്പ്രസ് ( Train No.16302) ഷൊർണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് ( Train No.16301) എന്നീ ട്രെയിനുകൾ മാർച്ച് 31 വരെ എറണാകുളം ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകൾക്കിടയിൽ മാത്രമേ സർവീസ് നടത്തുകയുള്ളു.
▪കോയമ്പത്തൂർ- തൃശ്ശൂർ പാസഞ്ചറിന്റെ ( Train No.56605) ഷൊർണൂരിനും തൃശ്ശൂരിനും ഇടയ്ക്കുള്ള സർവീസ് റദ്ദാക്കി. ഈ ട്രെയിൻ കോയമ്പത്തൂർ- ഷൊർണൂർ റൂട്ടിൽ മാത്രമേ മാർച്ച് 20 മുതൽ ഏപ്രിൽ രണ്ടുവരെ വരെ സർവീസ് നടത്തുകയുള്ളു.
▪തൃശ്ശൂർ- കണ്ണൂർ പാസഞ്ചർ (Train No.56603) ട്രെയിൻ മാർച്ച് 21 മുതൽ ഏപ്രിൽ രണ്ടുവരെ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ മാത്രമേ സർവീസ് നടത്തുകയുള്ളു.
▪ഗുരുവായൂർ- പുനലൂർ പാസഞ്ചർ ( Train No.56365) മാർച്ച് 20ന് എറണാകുളം ടൗൺ- പുനലൂർ റൂട്ടിലാകും സർവീസ് നടത്തുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !