കോഴിക്കോട്-പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്‍റ് ടി.പി.എം സാഹീറും സെക്രട്ടറി പി.എം അബ്ദുൾ കരീമും പറഞ്ഞു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടംകൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ നാളെ സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്.
പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്‍റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവർ മാത്രം നമസ്ക്കാരം നിർവഹിക്കും. കോ വിഡ്-19 വൈറസ് ബാധ വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ കലക്ട്രറേറ്റിൽ ജില്ലാ ഭരണകൂടം മത സാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരുന്നു.
ആരാധനാലായങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നത് തടയുവാനുള്ള മുൻകരുതലുകളെക്കുറിച്ചും സർക്കാർ ഇതിനായി പുറത്തിറക്കിയ നിർദേശങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളിലൊന്നായ പട്ടാള പള്ളിയിൽ തല്‍ക്കാലം ജമാഅത്ത്, ജുമുഅ നമസ്ക്കാരം നിർത്തിവെക്കുവാനുള്ള തീരുമാനം വരുന്നത്.
Source:mediaone
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !