തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20നും ജൂണ്‍ 18നും ഇടയില്‍ അവസാനിക്കുന്ന ലിസ്റ്റുകളാണ് നീട്ടിയത്. ജൂണ്‍ 19 വരെയാണ് കാലാവധി നീട്ടിയതെന്ന് പിഎസ്സി അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും പരീക്ഷകളുടെ പുതുക്കിയ തിയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !