48 മണിക്കൂറിനകം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്രാവിമാനങ്ങള്‍ രണ്ടാഴ്ച നിലക്കും. വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും ചരക്കുഗതാഗതത്തിനും മാത്രമാണ് ഉപയോഗിക്കുക.
യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാവിമാന സര്‍വിസുകളും നിര്‍ത്തിവെക്കും. 48 മണിക്കൂറിനകം കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വിസ് നിര്‍ത്തും. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും. വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !