യുഎഇ യിലെ മത്സ്യം, മാംസം, പച്ചക്കറി വിപണികൾക്കൊപ്പം എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും 2 ആഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചു.
48 മണിക്കൂർ കഴിഞ്ഞാണ് വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും അടക്കുന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
മൊത്തക്കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുന്ന തീരുമാനം 48 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ-പ്രതിരോധ, ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ മന്ത്രാലയം തിങ്കളാഴ്ച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇതിൽ നിന്നും സൂപ്പർമാർക്കറ്റുകളെയും ഗ്രോസറികളെയും ഫാർമസികളെയും ഒഴിവാക്കിയിട്ടുണ്ട്
തീരുമാനപ്രകാരം, ഉപഭോക്താക്കളെ സ്വീകരിക്കാൻ റെസ്റ്റോറന്റുകളെ അനുവദിക്കില്ല. പകരം, അവരുടെ സേവനങ്ങൾ ഹോം ഡെലിവറികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !