കല്‍പ്പറ്റ: വിദേശത്ത് നിന്നും എത്തിയത് മറച്ചുവെച്ച് വയനാട്ടിലെ ഹോംസ്‌റ്റേയില്‍ താമസിച്ചുവരികയായിരുന്ന രണ്ട് മലപ്പുറം സ്വദേശികള്‍ക്കെതിരെ പൊലിസ് കേസ്. ഈ മാസം ഖത്തറില്‍ നിന്നും എത്തിയ തിരൂര്‍ സ്വദേശികളാണ് മേപ്പാടിയിലെ ഹോംസ്‌റ്റേയില്‍ ഒളിച്ചുതാമസിച്ചത്.
കൊവിഡ് വ്യപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍ നിന്നും വയനാട്ടിലേക്കുള്ള വാഹനഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !