മലപ്പുറം : കേരള എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിവേഴ്‌സ് ലേലം നടത്തി. കോവിഡ് -19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കൂടുതൽ വിലയിൽ നിന്ന് താഴ്ന്ന വിലയിലേക്ക് ലേലം ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
10 പൈസ 50 പൈസ, ഒരു രൂപ എന്നിങ്ങനെ ഉള്ള സംഖ്യകൾക്കാണ് ലേലം ഉറപ്പിച്ചത്. 2500 രൂപയോളം വില വരുന്ന മാസ്കുകളും സാനിറ്റൈസറുകളും റിവേഴ്‌സ് ലേലത്തിൽ 16.20 രൂപ ക്കാണ് വിറ്റഴിച്ചത്..മലപ്പുറം കളക്ടറേറ്റിനുള്ളിൽ കള്ള് ഷാപ്പ് ലേലം നടക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു കളക്‌ട്രേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് റിവേഴ്‌സ് ലേലം നടത്തിയത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു..ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അതൊന്നും വക വെക്കാതെ യാതൊരു ആരോഗ്യ മുൻകരുതലുകളും ഇല്ലാതെ നടത്തുന്ന കള്ള് ഷാപ്പ് ലേലം സർക്കാരിന്റെ വലിയ വീഴചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ പരിഹരിക്കാതെ പ്രതിഷേധിക്കുന്നവരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.. സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സുനിൽ കെ ചെറുകോട് , അസ്സെംബ്ലി പ്രസിഡന്റുമാരായ ലത്തീഫ് കൂട്ടാലുങ്ങൽ, കെ. പി. ശറഫുദ്ധീൻ, ജിജി മോഹൻ, റിയാസലി ആനക്കയം, ഷബീബ് ഇരുമ്പുഴി, റാഷിദ് പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !