അബൂദബി: സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന് ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ടാക്‌സി സേവനം സൗജന്യമായി നല്‍കാന്‍ അബൂദബി ഗതാഗത അതോറിറ്റി തീരുമാനിച്ചു. ഹോം ഡെലിവറി ആവശ്യം വര്‍ധിച്ചതോടെയാണിത്. നിലവില്‍ ഷോപ്പുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ തന്നെയാണ് ഹോം ഡെലിവറി നടത്തുന്നത്. എന്നാല്‍, ആവശ്യം വര്‍ധിച്ചതോടെ എത്തിച്ച് നല്‍കുന്നത് വൈകുകയാണ്.
ഇത് പരിഹരിക്കാനാണ് ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചത്. ഉപഭോക്താവില്‍ നിന്ന് നിരക്ക് ഇടാക്കില്ല. 600535353 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത് അബൂദബി ടാക്‌സി ആപ്പ് ഉപയോഗിച്ച് ഈ സേവനം ഷോപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
അതിനിടെ, ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് ഷാര്‍ജ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് മുമ്പ് സംഭവിച്ച ട്രാഫിക് പിഴകള്‍ക്കാണ് ഇത് ബാധമാകുക. ട്രാഫിക് പോയിന്റുകളും ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്കാണ് ഇളവ്.
ITC starts the implementation of the Taxi Services for Outlets Support Initiative. ITC will offer delivery services to the public using its taxis in coordination with all outlets within the Emirate of Abu Dhabi. #StayHome #StaySafe @AbuDhabiDMT @AbuDhabiDED pic.twitter.com/FdZUeNT4Gw— "ITC" مركز النقل المتكامل (@ITCAbuDhabi) March 30, 2020

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !