കോട്ടക്കൽ: പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
കോവിഡ് 19 പശ്ചാതലത്തിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് പത്ര- ദൃശ്യമാധ്യമ പ്രവർത്തകരുടെ ജീവിതം ഇപ്പോൾ വളരെ കഷ്ടത്തിലാണ്. ക്ഷേമനിധി അംഗത്വം ഇല്ലാത്തതിനാൽ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് നിലവിൽ യാതൊരു സഹായവും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. കോവിഡ് 19 മാ യി ബന്ധപ്പെട്ട് സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചെയ്യുന്നത്. കഷ്ടത്തിലായ ഇവരേയും കുടുംബങ്ങളേയും സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണെമന്ന് എം.എൽ.എ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !