ജിദ്ദ: കോവിഡ് വൈറസ് സംബന്ധമായ എന്തു സംശയങ്ങൾ പ്രവാസി മലയാളികൾക്കുണ്ടെങ്കിലും സംസ്ഥാന ഗവൺമെന്റിന്റെ 'ദിശ ' നമ്പരുകളിൽ 24X7 വിളിക്കാവുന്നതാണെന്ന് കോവിഡ്19 നോഡൽ ഓഫീസർ കൂടിയായ ഡോ. അമർ ഫെറ്റ്ൽ പറഞ്ഞു.
ജിദ്ദയിലെ 'സ്വാൻ' നിലമ്പൂർ പ്രവാസികൾക്കായി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള ശരീരം കോവിഡ് വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള വൈറ്റമിൻ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ, പേരക്ക, മാതളം തുടങ്ങിയവ കൂടുതൽ കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടർ പറഞ്ഞു.
ഒരു പ്രാവശ്യം വൈറസിനെ തുരത്തിയ ശരീരത്തെ രണ്ടാമതും വൈറസ് ആക്രമിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ രണ്ടാമതും വൈറസ് ആക്രമിക്കുന്ന ഘട്ടത്തിൽ കൂടുതൽ എളുപ്പത്തിൽ ശരീരത്തിന് അവയെ ചെറുത്തു തോൽപ്പിക്കാനാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
പ്രവാസികൾ മടങ്ങി എത്തി പതിനാലു ദിവസം ക്വാറൻറ്റൈനിലിരിക്കാനാണ് അധികൃതർ പറയുന്നതെങ്കിലും 28 ദിവസം അതു തുടരാനാകുമെങ്കിൽ അതാകും ഏറ്റവും നല്ലതെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഫറൻസ് സൈഫുദ്ദീൻ വാഴയിൽ ഹോസ്റ്റു ചെയ്തു. ഹംസ കെ.കെ അധ്യക്ഷത വഹിച്ചു. അമീൻ നിലമ്പൂർ നന്ദി പറഞ്ഞു.
കോവിഡ് സംശയങ്ങൾക്ക് വിളിക്കേണ്ട 'ദിശ' നമ്പരുകൾ ചുവടെ:
00914712552056
00914712309251
00914712309252
00914712309253
00914712309254
00914712309255
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !