തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ കാസര്‍ഡോഗ് തന്നെയാണ് ഇന്നും മുന്നില്‍. ഏഴ് പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ടു പേര് തൃശൂരും കണ്ണൂരില്നിന്നുമുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ ആകെ എണ്ണം 295 ആയി. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് 14 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന വിവരവും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരില്‍ അഞ്ച്, കാസര്‍ഗോഡ് മൂന്ന്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര് വീതം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം ഭേദമായി. ഇവരുടെ രണ്ടാം സ്രവ പരിശോധനാഫലവും നെഗറ്റീവായതോടെ ആശുപത്രിയില്‍നിന്നും വിട്ടയക്കും. കോവിഡ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിലൂടെ രോഗം പിടിപെട്ട നഴ്സിനും കോവിഡ് ഭേദപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സും ഇതോടെ ആശുപത്രിവിട്ടു. നിലവില്‍ ആശുപത്രികളില്‍ 251 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 169291 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. 706 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9133 സാമ്ബിളുകള്‍ പരിശേധനയ്ക്ക് അയച്ചതില്‍ 826 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കി. ടെസ്റ്റിംഗ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !